അത് അക്കാദമിക് വര്‍ഷം തുടങ്ങുമ്പോള്‍ നല്‍കിയാല്‍ മതി. അതിന്റെ പേരിലാണ് കണ്‍സഷന്‍ അനുവദിക്കാന്‍ കാലതാമസമെങ്കില്‍ ഉദ്യോഗസ്ഥര്‍ സമാധാനം പറയേണ്ടിവരും. കെ എസ് ആര്‍ ടി സി ജനങ്ങളുടേതാണ്'-എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആന്റണി രാജുവിനെതിരായ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൌരവകരമെന്ന് ഹൈക്കോടതി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസില്‍ എന്തുകൊണ്ടാണ് വിചാരണ നടപടികള്‍ വൈകുന്നതെന്നു ചോദിച്ച കോടതി, വിചാരണ വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം, നേരത്തെ കേസില്‍ തിരുവനന്തപുരം സിജെഎം കോടതി ഫയലുകള്‍ വിളിപ്പിച്ചിരുന്നു. 16വര്‍ഷമായ കേസില്‍ ഇതുവരെ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് കോടതി ഫയലുകള്‍ വിളിപ്പിച്ചത്. 2014 ഏപ്രില്‍ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്
സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും നല്‍കാനാണ് ശ്രമം.25,000ത്തോളം വരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 17 ദിവസമായി ശമ്പളമില്ലാതെ ജോലിയെടുത്തും സമരം ചെയ്തും കഴിഞ്ഞുകൂടുകയാണ്
നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണ്.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുക എന്നതുള്‍പ്പെടെയുളള ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ന് രണ്ടുരൂപ കൊടുക്കുക എന്നത് കുട്ടികള്‍ക്കുതന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. 2012-ലാണ് അവസാനമായി കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് രണ്ടുരൂപയാക്കിയതാണ്. അത് കഴിഞ്ഞ് പത്തുവര്‍ഷമായിരിക്കുന്നു.
ചെക്ക് പോസ്റ്റുകൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശം, നടപ്പാക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. അനധികൃത സാധനങ്ങൾ കടത്തിക്കൊണ്ട് പോകാൻ സാധ്യതയുണ്ട്. അതുപോലെ സംസ്ഥാനങ്ങളിലേക്ക് വരുകയും പോകുകയും ചെയ്യുന്ന സാധനങ്ങൾ എന്താണെന്ന് അറിയാൻ കഴിയില്ല.
ഇലക്ട്രിക്ക് ബസുകൾ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടം. ബസുകൾ പാട്ടത്തിനെടുക്കുന്ന കരാർ പുതുക്കില്ല. സിഎൻജി ബസുകൾക്ക് പ്രാധാന്യം നൽകും. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയിൽ നിന്നും പ്രത്യേക സർവ്വീസിനായി 200 ബസുകൾ നൽകിയിട്ടുണ്ട് - മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സി പണിമുടക്ക് നേരിടാന്‍ ഡയസ്‍നോണും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കുമെന്നും 5,6 തീയതികളിൽ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവൻ സമയവും ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
സര്‍വീസ് റൂള്‍ അനുസരിച്ചുള്ള നടപടിയാണ് കിരണ്‍ കുമാറിനെതിരെ സ്വീകരിച്ചത്. കേസിലെ വിധി സര്‍വീസ് ചട്ടത്തിന് ബാധകമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
2014ല്‍ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അത് ഉപയോഗിക്കരുതെന്നും ചൂണ്ടിക്കാണിച്ച് കര്‍ണാടക നോട്ടീസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷ സമര്‍പിച്ചു. തുടര്‍ന്ന് നടന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് ‘കെഎസ്ആര്‍ടിസി’ കേരളത്തിന് സ്വന്തമായത്.